top of page

കാണാമീ ലോകം...

Aug 26, 2021
1 min read

കേട്ടോ പുഴ തൻ താളം...

കേൾക്കാമീ കിളി തൻ നാദം...


കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും...


കണ്ണെത്താ ദൂരത്തുള്ളൊരു താരാട്ടും കേൾക്കാം

തിരയാട്ടം കാണാം മയിലാട്ടം കാണാം


ഒന്നിച്ചൊരു പാട്ടും പാടാം

തക തിതോം ആട്ടം ആടാം


കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും...


ഓളങ്ങൾ തഴുകും തീരം തുഴയാമീ തോണി

അകലെക്കായ് എങ്ങോ പോകാം കാണാം പുതു ലോകം.


മാറുന്നൊരു കാലം കാണാം മാറ്റത്തിനു കൈകൾ കോർക്കാം.

കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും


മായും ഇരുളിൻ വഴികൾ വിടരും പുഞ്ചിരി ഇവിടെ

നാളേക്കായ് ഒരുമിക്കാം ഒരുമിച്ചൊരു തിരി വെക്കാം


കേട്ടോ പുഴ തൻ താളം

കേൾക്കാമീ കിളി തൻ നാദം


കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും




Recent Posts

See All
പാവം കുഞ്ഞാറ്റ

കുട്ടി കുറുമ്പി കുഞ്ഞാറ്റയ്ക്കൊരു മിഠായി തിന്നുവാൻ മോഹം അമ്മയോടിങ്ങനെ മോഹം പറഞ്ഞപ്പോ കണ്ണീരുകൊണ്ടൊരു കുമ്പിൾ കുത്തി അന്തിമയങ്ങുമ്പോ...

 
 
 
നിന്നെയും തേടി...

പറയാതെ പെയ്തൊരാ മഴയിൽ നനഞ്ഞുകൊണ്ടൊരുനാൾ കുടക്കീഴിൽ വന്നു നീയും ഒരു കൊച്ചു മന്ദസ്മിതം തൂകി നീ അകലേക്ക് പറയാതെ മാഞ്ഞുപോയി അന്നുതൊട്ടിന്നോളം...

 
 
 
എങ്ങും നീ മാത്രം...

അകലെ വിരിയുന്ന പൂവിന്റെ ഇതളിലും... മണ്ണിലും മഴയിലും മധുവിലും നീയേ. താനേ പകുത്തൊരീ കരളിന്റെ ഉള്ളിലും... എങ്ങോ കണ്ടൊരാ ശിലയിലും നീയേ....

 
 
 

Comments


Copy of White and Green Circle Art & Des
bottom of page