നിന്നെയും തേടി...
പറയാതെ പെയ്തൊരാ മഴയിൽ
നനഞ്ഞുകൊണ്ടൊരുനാൾ കുടക്കീഴിൽ വന്നു നീയും
ഒരു കൊച്ചു മന്ദസ്മിതം തൂകി നീ
അകലേക്ക് പറയാതെ മാഞ്ഞുപോയി
അന്നുതൊട്ടിന്നോളം പെയ്തൊരോ മഴയിലും
നിന്നെയും കാത്തിങ് ഞാനിരുപ്പു
അകലേക്ക് മാഞ്ഞ നിൻ പുഞ്ചിരിയല്ലാതെ
മറ്റൊന്നുമില്ലെനിക്കോർത്തു വെക്കാൻ
അകലേക്ക് മാഞ്ഞ നിൻ കാൽപാദമെങ്കിക്കും
ദയ തോന്നി മഴയൊന്നു കാത്തുവെച്ചാൽ
ഈ കൊച്ചു ഭൂമിയിൽ എവിടെ നീ മാഞ്ഞാലും
നിന്നെയും തേടി ഞാൻ യാത്രയാകും.

Comments