മുത്തശ്ശിക്കഥ
മോഹങ്ങൾ കൊണ്ടൊരു കൊട്ടാര മുറ്റത്തു
പറയാതെ അറിയാതെ നിൽപ്പാണ് ഞാൻ
പറയാൻ മടിച്ചതും അറിയാൻ ശ്രമിച്ചതും
കണ്ണീരു കൊണ്ടൊരു കഥപറഞ്ഞു
കഥയിലെ കൊട്ടാര മുറ്റത്തു നിന്നൊരു
മുത്തശ്ശി പൊട്ടി ചിരിപ്പാണിന്ന്
മൂത്തശ്ശി കഥയിലെ രാജകുമാരിയും
പണ്ടെന്നോ പറയാൻ മടിച്ച കാര്യം
ഇപ്പോളും പൊട്ടിചിരിച്ചുകൊണ്ടുള്ളിലെ
കണ്ണീരു കൊണ്ടൊരു മുത്തശ്ശിക്കഥ.

Comments